കോഴിക്കോട്: രാഷ്ട്രനിര്‍മാണത്തിനും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും ഉപയോഗപ്പെടുത്തേണ്ട യുവാക്കളുടെ സക്രിയതയെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ വിസ്ഡം യൂത്ത് സംഘടിപ്പിച്ച ടാര്‍ജറ്റ് നേതൃസംഗമം അഭിപ്രായപ്പെട്ടു. ജന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പിക്കില്ലെന്ന പ്രസ്താവന ശ്ലാഘനീയമാണെങ്കിലും വിദ്യാലയങ്ങള്‍ക്കും സമൂഹത്തിനും നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗത്തിന് കാരണമാകുമെന്നും അതിനാല്‍ പൂര്‍ണമായും അത് പിന്‍വലിക്കുകയാണ് വേണ്ടതെന്നും വിസ്ഡം യൂത്ത് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സി ജംസീര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഇസ്ലാഹീ പ്രഭാഷകന്‍ നിഷാദ് സലഫി പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഹനാന്‍ ബാസിത്ത്, ജംസീര്‍ മാങ്കാവ്, സാബിര്‍ വാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ. എം ജംസീര്‍ സ്വാഗതവും ട്രഷറര്‍ റഷീദ് പലത്ത് നന്ദിയും പറഞ്ഞു.