റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

 

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ വച്ച് പത്ര റിപ്പോര്‍ട്ടര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി മുഖ്യകവാടത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരും ഒരു സംഘം ആര്‍ക്കാരുമായുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ഷംസുദ്ദീനാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ഒരുകൂട്ടം അക്രമികള്‍ ഷംസുദ്ദീനെതിരേ തിരിയുകയായിരുന്നു. ഷംസുദ്ദീനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും അക്രമം തുടര്‍ന്നു. തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സറ്റേഷനിലേക്ക് ഓടിക്കയറിയതിനാലാണ് ഷംസുദ്ദീന് കുടുതല്‍ പരുക്കുകള്‍ ഏല്‍ക്കാതിരുന്നത്. നെഞ്ചിനും വയറിനും മര്‍ദനമേറ്റ ഷംസുദീന്‍ നിയമലംഘനങ്ങളെ അധികാരികള്‍ക്ക് മുന്നിലെത്തിക്കുക എന്ന കടമ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പോലിസ് തയാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *