മാഹി: പൂട്ടിക്കിടക്കുന്ന മാഹി സ്പിന്നിങ്ങ് മില്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മാഹി ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. വി.പി വിജേഷ്, ഹാരിസ് പരന്തിരാട്ട്, എസ്.കെ വിജയന്‍, ടി.സുരേന്ദ്രന്‍, സത്യജിത്ത്കുമാര്‍, കെ.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാഹി പള്ളി മെതാനത്ത് നിന്ന് പ്രകടനമായെത്തിയാണ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.