നാദാപുരം: ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യാധിഷ്ഠിതമായി കണ്ടെത്തിയ 29 അതി ദരിദ്രരുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സൂക്ഷ്മതല പദ്ധതികള്‍ തയാറാക്കുന്നതിനായി ജനപ്രതിനിധികള്‍ക്കും വാര്‍ഡ്തല ചുമതലയുള്ളവര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ഏകദിനപരിശീലനം കിലയുടെ സഹായത്തോടെ സംഘടിപ്പിച്ചു. പരിശീലനപരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, ജനീദ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കില ഫാക്കല്‍റ്റി അംഗങ്ങളായ കെ.സി ലിനീഷ്, വത്സന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍ , ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.