നവീകരിച്ച ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു

നവീകരിച്ച ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു

തലശ്ശേരി: നിട്ടൂര്‍തെരു ശ്രീ രാമനാല്‍ കീഴില്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി ശിലാസ്ഥാപന കര്‍മം ക്ഷേത്രം തന്ത്രി തൃശ്ശൂര്‍ അമ്പഴപ്പിളളിമന ശ്രീകുമാര്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നിര്‍വഹിച്ചു. പട്ടന്‍ രാജന്‍ മൂത്ത ചെട്ട്യാന്‍ അധ്യക്ഷത വഹിച്ചു.സി.ജിതേഷ്, ടി.കെ.ഷാജി,സി.പ്രവീണ്‍ കുമാര്‍,സത്യന്‍ കോമരം, പ്രമോദന്‍ കോമരം, പി.കനകന്‍ കോമരം, കെ.രാമചന്ദ്രന്‍ ,കെ.ശശിധരന്‍, എ.പ്രകാശന്‍, എം.വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് കെ.കെ.രാജീവനെ പൊന്നാടയണിയിച്ച് ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *