ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയും CADD INTERNATIONAL, UAE യും ചേര്‍ന്ന് ത്രീഡി (3D) ഡിസൈന്‍ വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. ഗൂഗിള്‍ സ്‌കെച്ചപ്പ് എന്ന ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചു.
സമാപന സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. CADD INTERNATIONAL മാനേജര്‍ മിഥുന്‍ വര്‍ക്‌ഷോപ്പിനെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജനറല്‍ സെക്രട്ടറി ടി.വി നസീര്‍ സ്വാഗതവും ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു.
ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ് കോര്‍ഡിനേറ്റര്‍ സുനില്‍രാജ്, ആക്ടിങ് കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാം വര്‍ഗീസ്, പ്രദീഷ് ചിതറ, മനാഫ് മാട്ടൂല്‍, ഹരിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സാങ്കേതിക പരിശീലനത്തില്‍ 15 വര്‍ഷത്തെ അനുഭവപരിചയമുള്ള DZYN – CADD INTERNATIONAL-ല്‍ നിന്നുള്ള സാങ്കേതിക വിദഗ്ധനായ ശ്രീ കൃഷ്ണദാസാണ് സെഷനു നേതൃത്വം നല്‍കിയത്.