ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തിയാഘോഷം

ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തിയാഘോഷം

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 9, 10 തിയതികളില്‍ ചതയദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒമ്പതിന് വൈകിട്ട് 6.30ന് ദീപാലങ്കാരം, വിശേഷാല്‍ പൂജ, തുടര്‍ന്ന് ഹാര്‍മ്മണി ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമുണ്ടാകും. 10ന് പുലര്‍ച്ചെ 4.20ന് അവതാര സമയത്ത് വിശേഷാല്‍ ആരാധന, ആറ് മണിക്ക് ഭജനം, 7.15ന് ഗുരുദേവപ്രതിമയില്‍ അഭിഷേകം, സമൂഹപ്രാര്‍ത്ഥന, 7.45 ന് കന്നുകാലികള്‍ക്ക് പച്ചപ്പുല്ല് ദാനം, എട്ട് മണിക്ക് ഗുരുപൂജ, 8.30ന് വിശേഷാല്‍ പൂജയും എഴുന്നള്ളത്തും,12ന് മദ്ധ്യാഹ്നപൂജ, വൈകീട്ട് 6.20ന് വിശേഷാല്‍ ദീപാരാധന, ഏഴ് മണിക്ക് ചതയദിന സമ്മേളനം, സമ്മാനദാനം, എട്ട് മണിക്ക് അത്താഴപൂജ, 8.30ന്ന് എഴുന്നള്ളത്, മംഗളാരതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *