ന്യൂമാഹി: സി.പി.എം ന്യൂമാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും, പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.അനില്‍ കുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പൊതുയോഗം നടന്നു. ന്യൂമാഹി ടൗണില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. എം.ഷാജര്‍, സി.കെ രമേശന്‍, എസ്.കെ വിജയന്‍ സംസാരിച്ചു.