കുരിശ് എന്ന ചിത്രത്തിലെ ‘കുരിശില്‍ തെളിയുമീ ‘ ഗാനം റിലീസ് ചെയ്തു

കുരിശ് എന്ന ചിത്രത്തിലെ ‘കുരിശില്‍ തെളിയുമീ ‘ ഗാനം റിലീസ് ചെയ്തു

ഫ്രണ്ട്സ് പ്രെസെന്റ്‌സിന്റെ ബാനറില്‍ മുനീര്‍, ജയഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച കുരിശ് എന്ന ചിത്രത്തിലെ ‘കുരിശില്‍ തെളിയുമീ ‘എന്ന ഗാനം റിലീസായി. മാസ്റ്റര്‍ ഫര്‍ഹാന്‍, ടി.ആര്‍.വിഷ്ണു , സുരേഷ് ചിത്രശാല, ജെനിഫര്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് ഉഷ മേനോന്‍, സുബിന്‍ ജോര്‍ജും ചേര്‍ന്നാണ്. ജോളി ആന്റണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് മെറ്റില്‍ഡാ തോമസ് ആണ്. അടുത്ത മാസം ഒ.ടി.ടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ബെന്‍ ഷാരോ, ജെന്നിഫര്‍ മാത്യു, മഞ്ജു യോഹന്നാന്‍, കൊച്ചുമോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീ ആണ്. അടുത്തിടെയുണ്ടായ സമകാലീന സംഭവങ്ങള്‍ ഉള്‍കൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം. ആര്‍ട്ട് ഡയറക്ടര്‍: മുഹമ്മദ് ഫാരിസ്, മേക്കപ്പ്: ഷിജുമോന്‍ ചെറിയനൂര്‍, വസ്ത്രലങ്കാരം: ഫര്‍ശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീജിത്ത് പാണ്ഡവന്‍ പാറ, പ്രൊജക്റ്റ് ഡിസൈനര്‍: കൃഷ്ണലാല്‍, എഡിറ്റിങ് ആന്‍ഡ് കളറിങ്: അമരീഷ് നൗഷാദ് ഫ്യൂചര്‍ വര്‍ക്ക് മീഡിയ ഫാക്ടറി , സൗണ്ട് ഡിസൈന്‍: ഷിജു, ലൊക്കേഷന്‍ മാനേജര്‍: നന്ദു, സ്റ്റില്‍: സോമു വേദ, ഓഡിയോ ഡിസ്ട്രിബൂഷന്‍: ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍: പ്രജി അനു, പി. ആര്‍.ഓ: സുനിത സുനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *