കോഴിക്കോട്: അരനൂറ്റാണ്ട് മുമ്പ് ബഹ്റൈനിലെത്തിയ കെ.എം.സി.സി പ്രവര്‍ത്തകരുടെ സംഘടന ഓര്‍മ്മത്തണല്‍ സ്നേഹ സംഗമം നടത്തി. താജുദ്ദീന് വളപട്ടണം സംഗമം ഉദഘാടനം ചെയ്തു. അലികൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഉറൂബ് സാഹിത്യ പുരസ്കാരവും അക്ഷര പുരസ്കാരവും ലഭിച്ച പ്രമുഖ സാഹിത്യകാരന് ഒഞ്ചിയം ഉസ്മാന് ഒരിയാനക്ക് സ്വീകരണം നല്കി. കെ.എം.സി.സി നേതാവ് റസാഖ് മൂഴിക്കല്‍, പി.ടി. അബു രണ്ടത്താണി എന്നിവര്‍ ഉപഹാരവും കേളോത്ത് ഇബ്രാഹിം ഹാജി, പുതുപ്പള്ളി കുഞ്ഞിപ്പ എന്നിവര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.
ബഹ്റൈന്‍ കെ.എം.സി.സി ട്രഷറര്‍ റസാഖ് മൂഴിക്കലിനെ അബ്ദുല്ലക്കോയ കണ്ണങ്കടവ് ഷാളണിയിച്ച് സ്വീകരിച്ചു. വി.കെ.എം മൗലവി, ലത്തീഫ് ഹാജി മാട്ടൂല്‍, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, ഖാദര്‍ ഏറാമല, യൂസുഫ് കൊയിലാണ്ടി, കളത്തില്‍ കുഞ്ഞിമൊയ്തീന്‍, ഷാഹുല്‍ ഹമീദ് മൗലവി, അബ്ദുല്ലക്കുട്ടി കളരാന്തിരി, മുസ്തഫ മയ്യന്നൂര്‍ , അബ്ദുറബ്ബ് നിസ്താര്‍, ടി.പി. മുഹമ്മദലി, സി.പി മുഹമ്മദ്, കൊണ്ടോട്ടി മുഹമ്മദ്, ഹൈദര്‍ മൗലവി, സി.പി. മുഹമ്മദലി, മുഹമ്മദലി ഹാജിപാങ്ങ്, നിസാര്‍ കാഞ്ഞിരോളി, കുനീമ്മല്‍ അഹമ്മദ്, കുഞ്ഞിമൊയ്തീന്‍.കെ, ഗഫൂര്‍ മുട്ടം, പി.വി.സി അബ്ദുറഹിമാന്, ആലിയ ഹമീദ് ഹാജി, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്ലക്കോയ കണ്ണങ്കടവ് സ്വാഗതം പറഞ്ഞു.