കണ്ണൂര്‍: കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി പുല്ല്യോട് ഗവ. എല്‍.പി.സ്‌കൂളില്‍ ചെണ്ടുമല്ലിപ്പൂകൃഷി വിളവെടുപ്പ് നടത്തി. പുല്ല്യോട് ഗവ. എല്‍.പി സ്‌കൂളിലെ പത്ത് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലിതൈ നട്ട് രണ്ട് മാസം കൊണ്ടാണ് വിളവെടുപ്പ് നടത്തിയത്. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.ഗീത അധ്യക്ഷത വഹിച്ചു. കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം ചെയര്‍മാന്‍ സി.വി ധനേഷ് ചെണ്ടുമല്ലിപ്പൂ റബ്‌കോ ചെയര്‍മാന്‍ കാരായി രാജനില്‍ നിന്ന് ഏറ്റുവാങ്ങി. കെ.ഷീന, പഞ്ചായത്തംഗം കെ.വേണുഗോപാലന്‍, പ്രധാനാധ്യാപകന്‍ എം.വിരാജന്‍, കെ.ശൈലജ എന്നിവര്‍ സംസാരിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് കതിരൂര്‍ വില്ലേജ് വനിതാ സഹകരണസംഘം ചെണ്ടുമല്ലിപ്പൂ കൃഷിയില്‍ നേട്ടം കൊയ്തത്.