പട്ടാമ്പി: അത്തം മുതല്‍ ഉത്രാടം വരെ ഹാര്‍വെസ്റ്റേയുടെ നേതൃത്വത്തില്‍ നടത്തുന്ന പൂക്കള മത്സരത്തിന് തുടക്കമായി. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേയുടെ ഓഫീസ് പരിസരത്താണ് പൂക്കള മത്സരം സംഘടിപ്പിച്ചത്. ഹാര്‍വെസ്റ്റേ എം. ഡി. വിജീഷ് കെ.പി മത്സരം ഉദ്ഘാടനം ചെയ്തു. അത്തം ദിനത്തില്‍ പൂക്കള്‍ ഇടാന്‍ എത്തിയത് വാവന്നൂര്‍ ബെറ്റര്‍ വണ്‍ ട്രേഡിങ് ടീമിലെ സുബ്രഹ്മണ്യന്‍, മിഥുന്‍, ജിഷ്ണു, സന്തോഷ്, വിപിന്‍ദാസ്, ടീം മാനേജര്‍ ജിനു എന്നിവര്‍ അടങ്ങുന്ന സംഘമാണ്. അത്തം മുതല്‍ ഉത്രാടം വരെ 10 മണി മുതല്‍ 12 മണി വരെയാണ് മത്സരം. വിജയികള്‍ക്ക് 15000, 5000, 3000 എന്നീ ക്രമത്തിലാണ് ക്യാഷ് പ്രൈസ് നല്‍കുന്നത്. വിജയികള്‍ക്കുള്ള സമ്മാനം പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.