ദുബായ്: പ്രശസ്ത ഗസല്‍ സിനിമാ പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ നയിക്കുന്ന ‘ഷഹബാസ് പാടുന്നു ‘ എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചാക്കോ ഊളക്കാടന്‍, അന്‍സാര്‍ കൊയിലാണ്ടിക്ക് ബ്രോഷര്‍ നല്‍കി നിര്‍വഹിച്ചു. ഹാരിസ് കോസ്‌മോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ജലീല്‍ മശ്ഹൂര്‍ കൊയിലാണ്ടി കൂട്ടത്തെ പരിചയപ്പെടുത്തി. നിസാര്‍ കളത്തില്‍ സ്വാഗതവും
ഗഫൂര്‍ കുന്നിക്കല്‍ നന്ദിയും പറഞ്ഞു. ദുബായിയിലെ സാമൂഹ്യ-സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും , വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.