കൊച്ചി: ന്യൂസ് 18 കേരള ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് ജി.ടെക് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ മെഹ്‌റൂഫ് മണലൊടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി , ന്യൂസ് 18 കേരള ഹെഡ് പ്രദീപ് പിള്ള , സൗത്ത് ഇന്ത്യന്‍ റീജ്യണല്‍ മേധാവികള്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ 22 വര്‍ഷം കൊണ്ട് 20 ലക്ഷം വിദ്യാര്‍ഥികളെ ഐ. ടി മേഖലയില്‍ പ്രവീണ്യം നേടി കൊടുത്തതിനാണ് ജി.ടെകിന് വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് നല്‍കിയതെന്ന് ന്യൂസ് 18 കേരള വ്യക്തമാക്കി.