മാഹി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എക്‌സല്‍ പബ്ലിക് സ്‌കൂളിലെ കായിക വിഭാഗം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫിഫ ഖത്തര്‍ ലോകകപ്പ് കൗണ്ട്ഡൗണ്‍ പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഫിഫ ഖത്തര്‍ 2022 ഭാഗ്യചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ സ്ഥാപിക്കുന്നതിനായി കായികാധ്യാപകന്‍ വിഷ്ണു ദയാനന്ദ് ലോകകപ്പിന്റെ ഒരു പകര്‍പ്പ് പ്രിന്‍സിപ്പാള്‍ല്‍ സതി എം.കുറുപ്പിന് കൈമാറി. ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മാഹി എം.ജി.ജി.എ കോളേജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.രവീന്ദ്രന്‍ നിര്‍വഹിച്ചു. ദേശീയ കായിക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രേയ മനോജ് സംസാരിച്ചു. ഹിന്ദുബി സുബൈര്‍ സ്വാഗതവും, ധ്യാന ദിലീപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ എയ്‌റോബിക് നൃത്തം അവതരിപ്പിച്ചു. മി.ശരത്, വിഷ്ണു ദയാല്‍, ബി. അക്ഷയ് കുമാര്‍, തീര്‍ത്ഥ ഷാജ്, കെ.പി അനുശ്രീ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.