തലശ്ശേരി: സ്‌പോര്‍ട്ടിങ് യൂത്ത്സ് ക്ലബ്-തിരുവങ്ങാട് ശ്യാമയുടെ ആഭിമുഖ്യത്തില്‍ ‘തുമ്പച്ചിരി’ ഓണാഘോഷ പരിപാടികള്‍ സെപപ്റ്റംബര്‍ നാലിന് വര്‍ണാഭമായി അരങ്ങേറും. രാവിലെ 11 മണിക്ക് രാഗതാള ദൃശ്യമേള ആരംഭിക്കും. ഹിന്ദുസ്ഥാനിയില്‍ പണ്ഡിറ്റ് സി.എസ്.അനില്‍ദാസും, കര്‍ണാട്ടിക്കില്‍ ആര്യ രമേശും സംഗീതാലാപനം നടത്തും. സി.ജെസ്സി കഥക് നൃത്ത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് ഓണസദ്യയുണ്ടാകും. മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.കെ.മാരാര്‍, എ.ബി.എന്‍ ജോസഫ്, മുകുന്ദന്‍ മഠത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് ശ്യാമ കലാ കുടുംബം അവതരിപ്പിക്കുന്ന ഓണപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, സ്‌കിറ്റ്, മാഷ്അപ്പ്, തിരുവാതിര എന്നിവയുമുണ്ടാകും.