കോഴിക്കോട്: എല്‍.ഐ.സിയെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരേ സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകള്‍ക്ക് മുമ്പിലും എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി ‘എല്‍.ഐ.സി സംരക്ഷണ ശൃംഖല’ തീര്‍ക്കും.
ഇതോടനുബന്ധിച്ച് കോഴിക്കോട് ഡിവിഷനിലെ അഞ്ച് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 25 ബ്രാഞ്ചുകളിലും ഉച്ചക്ക് ഒരുമണിക്ക്
ഡിവിഷന്‍ ഓഫിസിന് മുമ്പിലും സംരക്ഷണ ശൃംഖല തീര്‍ക്കും. കോഴിക്കോട് ഡിവിഷന്‍ ഓഫിസിന് മുമ്പില്‍ നടത്തുന്ന സംരക്ഷണ ശൃംഖല സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.ലേഖധന്‍, പി.കെ സദാനന്ദന്‍, ടി.കെ വിശ്വന്‍, അനില്‍കുമാര്‍. കെ, ഏക്കാല്‍ വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.