കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം (കാന്‍കോന്‍) സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ സുല്‍ത്താന്‍ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടറും ഓര്‍ഗനൈസിങ് ചെയര്‍മാനുമായ ഡോ.നാരായണന്‍കുട്ടി വാരിയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം കേരള മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. 400 ഓളം പ്രതിനിധികള്‍ സംബന്ധിക്കും. വിദേശത്തും രാജ്യത്തിനകത്തുമുള്ള കാന്‍സര്‍ രോഗ ചികിത്സാരംഗത്തെ വിദഗ്ധന്‍മാരായ ഡോക്ടര്‍മാരും ഗവേഷണം നടത്തുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കും.രാജ്യത്താദ്യമായി എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കാന്‍സര്‍ രജിസ്ട്രി ഡോ.പ്രശാന്ത് മാത്തൂര്‍ (ഐ.സി.എം.ആര്‍ ഡയരക്ടര്‍) പ്രകാശനം ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ , ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ്, കേരള അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഓങ്കോളജി, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് പീഡിയാട്രിക് ഓങ്കോളജി ഓഫ് കേരള എന്നീ സംഘടനകളും അന്താരാഷ്ട്ര സമ്മേളനത്തില്‍ ഭാഗമാകുന്നുണ്ട്. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. അനൂപ് നമ്പ്യാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പ്രശാന്ത് പരമേശ്വരന്‍, കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ.ജയേന്ദ്രന്‍, ട്രഷറര്‍ ടി.വി വേലായുധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.