സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് നല്‍ക്കുന്ന ആനുകൂല്യങ്ങള്‍ ഔദാര്യമല്ല അവകാശമാണ്: പ്രവാസി ക്ഷേമ ബോര്‍ഡ് സി.ഇ.ഒ എം. രാധാകൃഷ്ണന്‍

സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് നല്‍ക്കുന്ന ആനുകൂല്യങ്ങള്‍ ഔദാര്യമല്ല അവകാശമാണ്: പ്രവാസി ക്ഷേമ ബോര്‍ഡ് സി.ഇ.ഒ എം. രാധാകൃഷ്ണന്‍

ഷാര്‍ജ: സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് നല്‍ക്കുന്ന ആനുകൂല്യങ്ങള്‍ ഔദാര്യമല്ലന്നും അത് അവരുടെ അവകാശമാണെന്നും പ്രവാസി ക്ഷേമ ബോര്‍ഡ് സി.ഇ.ഒ എം.രാധാകൃഷ്ണന്‍. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ മുഴുവന്‍ പ്രവാസികളിലും എത്തിക്കുവാന്‍ സംഘടനകള്‍ തയാറാവണമെന്നും സര്‍ക്കാരിനോടുള്ള സമീപനം പ്രവാസികള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശന-കലാസാംസ്‌കാരിക വേദി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ‘തിരുവാതിരോത്സവം 2022’ ഓണാഘോഷ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശന വര്‍ക്കിങ് പ്രസിഡന്റ് ഷറഫുദ്ദീന്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം സലാം പാപ്പിനിശ്ശേരി, സമൂഹിക പ്രവര്‍ത്തകന്‍ സാദിഖ് ചൂലൂര്‍ എന്നിവരെ ക്ഷേമനിധി സി.ഇ.ഒ എം. രാധാകൃഷ്ണന്‍ ആദരിച്ചു. ക്ഷേമനിധി ഡയരക്ടര്‍ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈ.എ. റഹീം, വൈസ് പ്രസിഡന്റ്. മാത്യു ജോണ്‍, ഖജാന്‍ജി ശ്രികാന്ത് കാടഞ്ചേരി, ജോ. ട്രഷറര്‍ ബാബു വര്‍ഗീസ് എന്നിവര്‍ ആശംകള്‍ നേര്‍ന്നു. രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി ഓണം സന്ദേശം കൈമാറി. അഖില്‍ ദാസ് ഗുരുവായൂര്‍ സ്വാഗതവും കെ.വി. ഫൈസല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന തിരുവാതിര മത്സരത്തില്‍ അനീഷ് ഗുരുവായൂര്‍ നേതൃത്വം നല്‍കിയ തിരുവാതിര ടീം ഒന്നാം സ്ഥാനവും, റാസല്‍ഖൈമ ദീപ പുന്നയൂര്‍ക്കുളത്തിന്റെ നേതൃത്വത്തിലുള്ള ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുട്ടി മവേലികള്‍ക്കും ഒന്നും, രണ്ടും മൂന്നും വീതം സമ്മാനങ്ങളും പങ്കെടുത്ത മുഴുവന്‍ കലാകാരന്മാര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. കലാമണ്ഡലം മാലതി സുനീഷ്, കലാക്ഷേത്ര സുകന്യ ഹരിദാസ് എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം നല്‍കി. ഐ.എ.എസ്.എം.സി.അംഗങ്ങളായ റോയി മാത്യു, സുനില്‍ രാജ്, പ്രതീക്ഷ്മി ചിറ, ചാക്കോ ഓലക്കാട്, പ്രോഗ്രാം കണ്‍വീനര്‍ വീണ ഉല്ലാസ്, ജെനി പൗള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *