ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ യങ്ങ് പയനിയേര്‍സ് ലൈബ്രറി റീഡിങ്ങ് റൂ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യങ്ങ് പയനിയേര്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കേരള ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഷില്‍ന ടി.സി, കെ. ഉദയഭാനു, കെ.വി പ്രഭാകരന്‍, കെ. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.