ലഹരിയെ പ്രതിരോധിക്കാന്‍ പൊന്ന്യംപാലത്ത് കൂട്ടായ്മ

ലഹരിയെ പ്രതിരോധിക്കാന്‍ പൊന്ന്യംപാലത്ത് കൂട്ടായ്മ

തലശ്ശേരി: ജില്ലയിലെ പല ഭാഗങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കള്‍ അതിലേക്ക് ആകര്‍ഷികപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊന്ന്യംപാലം പ്രദേശത്ത് പുഴക്കല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് വിപുലമായ യോഗം വിളിക്കാനും മഹല്ലിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം നടത്താനും ലഘുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചു. ലഹരിക്കെതിരേ പ്രദേശത്ത് ബോധവല്‍ക്കരണ യാത്രയും സംഘടിപ്പിക്കും. എല്ലാ മേഖലകളിലും ശക്തമായ നിരീക്ഷണമുണ്ടാകും.

ഇതു സംബന്ധിച്ചു ചേര്‍ന്ന ആലോചന യോഗത്തില്‍ മഹല്ല് പ്രസിഡന്റ് കെ.നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ കോട്ടയില്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് റഫീക്ക് മൗലവി പ്രഭാഷണം നടത്തി. ടി.ടി അലി ഹാജി, പി.എം അഷ്‌റഫ്, ടി.ടി അസ്‌ക്കര്‍, വി.ടി ഉസ്മാന്‍, റഫീക്ക് പാറയില്‍, പി.സുലൈമാന്‍ മൗലവി, അഷ്‌റഫ് മൗലവി എന്നിവര്‍ സംസാരിച്ചു. കരീം പൊന്ന്യം, അന്‍വര്‍ കുനിയില്‍, റിസല്‍, ടി.ടി നൗഫല്‍, അബ്ദുല്‍ റസാക്ക് മാര്‍ക്കറ്റ്, ടി.ടി യൂനുസ്, നിസാര്‍ സഫ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *