റോട്ടറി ഡിസ്ട്രിക്ട് മികച്ച പബ്ലിക്ക് ഇമേജ് അവാര്‍ഡ് അജീഷ് അത്തോളിക്ക്

റോട്ടറി ഡിസ്ട്രിക്ട് മികച്ച പബ്ലിക്ക് ഇമേജ് അവാര്‍ഡ് അജീഷ് അത്തോളിക്ക്

കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബ് 2021-22 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പബ്ലിക്ക് ഇമേജ് അവാര്‍ഡിന് ജീവന്‍ ടി.വി റീജ്യണല്‍ ഹെഡും ചീഫ് റിപ്പോര്‍ട്ടറുമായ അജീഷ് അത്തോളി അര്‍ഹനായി. റോട്ടറിയുടെ നിരവധി ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചതിനാണ് പുരസ്‌കാരം. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന റോട്ടറി ഡിസ്ട്രിക്ട് അവാര്‍ഡ് ദാന ചടങ്ങില്‍ റോട്ടറി 3204 ഗവര്‍ണര്‍ ഡോ.രാജേഷ് സുഭാഷില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച ക്ലബ് -റോട്ടറി ക്ലബ്ബ് പയ്യന്നൂര്‍, മികച്ച പ്രസിഡന്റ്-സന്നാഫ് പാലക്കണ്ടി (കാലിക്കറ്റ് സൈബര്‍ സിറ്റി), മികച്ച അസിസ്റ്റന്റ് ഗവര്‍ണര്‍-വി.പി അശോകന്‍, മികച്ച സെക്രട്ടറി -ഡോ.വി.പി ജയശേഖരന്‍ എന്നിവര്‍ മുന്‍ ഗവര്‍ണര്‍ ഡോ.രാജേഷ് സുഭാഷില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നയനാര്‍ മുഖ്യതിഥിയായി. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്ട്റ്റ് ഡോ. സേതു ശിവ ശങ്കര്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ നോമിനി ഡോ. സന്തോഷ് ശ്രീധര്‍ , പ്രോഗ്രാം ചെയര്‍മാന്‍ ആര്‍.പി സാലി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *