മാഹി: മാഹി ഹോക്കി ക്ലബ് കായിക താരങ്ങള്‍ ഇതര സംസ്ഥാനത്തിനുവേണ്ടി കളിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് കേരള ഹോക്കി മുന്‍താരം അജ്മല്‍ റഹിം. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാഹി ഹോക്കി ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹിയില്‍ ഹോക്കിയുടെ വളര്‍ച്ച അതിവേഗത്തിലാണെന്നും അജ്മല്‍ റഹീം അഭിപ്രായപ്പെട്ടു. മാഹി സ്‌ട്രൈക്ക്ഫീല്‍ഡ് സ്‌പോര്‍ട്‌സ് അറീനയില്‍ വെച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റിന് മാഹി ഹോക്കി ക്ലബ് പ്രസിഡന്റ് അഡ്വ.ടി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. മാഹി ഹോക്കി ക്ലബ് സെക്രട്ടറി ശരണ്‍ മോഹന്‍, ജയിംസ് സി. ജോസഫ്, ടി.അജേഷ്, സുജിത്ത് തൊണ്ടന്‍, ഇ. ജിഷ, കോച്ചുമാരായ കെ.കെ റാഷിദ്, കെ.കെ റഫ്ഷിദ് എന്നിവര്‍ പങ്കെടുത്തു.