കോഴിക്കോട്: മലബാറില്‍ ഐ.ടി ഇല്‌ക്ട്രോണിക്‌സ് വികസന സാധ്യത സംബന്ധിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി മലബാര്‍ ചേംബര്‍ ഭാരവാഹികള്‍ നാളെ ഉച്ഛയ്ക്ക് 2.30ന് ചര്‍ച്ച നടത്തും. ചെറൂട്ടി റോഡ് മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോഴിക്കോടിനെ മലബാറിന്റെ ഐ.ടി ഹബ്ബാക്കുക, സൈബര്‍ പാര്‍ക്കിന് സമാനമായി ഇലക്ട്രോണിക്‌സ് പാര്‍ക്ക് നിര്‍മിക്കുക, എന്‍.ഐ.ടി നീ-ലിറ്റ് കോഴ്‌സുകള്‍ക്ക് പുറമെ പുതിയ കോഴ്‌സുകള്‍ തുടങ്ങുക. മാവൂര്‍ ഗ്രാസിം ഭൂമിയില്‍ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ച് ഇലക്ട്രോണിക്‌സ് വില്ലേജ് പദ്ധതിക്കുള്ള സാധ്യതാ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ചേംബര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രസിഡന്റ് ഹസീബ് അഹമ്മദ് പറഞ്ഞു.
ചര്‍ച്ചയില്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രി ജനറല്‍ മാനേജര്‍ ബിജു.പി എബ്രഹാം , സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ , യു.എല്‍ സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ ടി.കെ കിഷോര്‍, സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രി സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, ജില്ലാ പ്രസിഡന്റ് എം.അബ്ദുറഹിമാന്‍ , ചേംബര്‍ ഹോണറി സെക്രട്ടറി എം.എ മെഹബൂബ്, വൈസ് പ്രസിഡന്റുമാരായ എം.നിത്യാനന്ദ് കാമത്ത്, എം.പി.എം മുബഷീര്‍ എന്നിവര്‍ സംസാരിക്കും.