മാഹി: പള്ളൂര്‍ അറവിലകത്ത് പാലത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സി.പി.എം മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. പെരുമുണ്ടേരി അല്‍ഹംദില്‍ സജിനയും ഭര്‍ത്താവ് സാജിത്തും ബാങ്കില്‍നിന്ന് വായ്പയെടുത്ത് നിര്‍മിക്കുന്ന വീട് ലിന്റല്‍വരെ ഉയര്‍ന്നപ്പോഴാണ് സാമൂഹ്യവിരുദ്ധര്‍ പൊളിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സംഭവമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.