മാഹി: നിര്‍മാണത്തിലിരുന്ന വീട് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍. പള്ളൂര്‍ അറവിലകത്ത് പാലത്തിനടുാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സജ്നയും സെയില്‍സ് റെപ്രസന്റേറ്റീവായ ഭര്‍ത്താവ് സാജിത്തിന്റേയും നിര്‍മാണത്തിലിരുന്ന വീടാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. രണ്ടു വലര്ഷം മുമ്പാണ് ദമ്പതികള്‍ സ്ഥലം വാങ്ങിയത്. തുടര്‍ന്ന് ബാങ്ക് വായ്പയായി ലഭിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ച് വീടിന്റെ നിര്‍മാണം നടത്തിവരികയായിരുന്നു.
രണ്ടര സെന്റില്‍ 333 സ്ക്വയര്‍ ഫീറ്റില്‍ പണിയുന്ന വീടിന്റെ ലിന്റല്‍ ലവല്‍ വരെയുള്ള നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന കിടഞ്ഞിയിലെ വാടക വീട്ടിലാണ് ഇപ്പോള്‍ സജ്നയും സാജിത്തും പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. അതേസമയം സമീപത്തെ ഒരു സ്ഥലമുടമക്ക് ദമ്പതികളുടെ സ്ഥലം വാങ്ങുന്നതില്‍ താല്പര്യമുണ്ടായിരുന്നുവെന്നും മാഹി ടൗണ്‍ പ്ലാനിങ്ങ് ഓഫിസില്‍ ചിലര്‍ പോയി സ്ഥലത്തിന് ദമ്പതികള്‍ക്ക് അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തതായും അറിയുന്നു. സംഭവത്തില്‍ പള്ളൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.