കോഴിക്കോട്: ചുമട്ടുതൊഴിലാളികളുടെ പെന്‍ഷന്‍ വിരമിക്കുന്ന മാസം മുതല്‍ക്ക് തന്നെ അനുവദിക്കുന്ന രീതി തുടരണമെന്ന് കോഴിക്കോട് ജില്ലാ കയറ്റിറക്ക് തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഓഫിസര്‍ ഒപ്പിടുന്ന തീയതിക്ക് ശേഷമേ പെന്‍ഷന്‍ നല്‍കാവൂവെന്ന സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഇതുമൂലം മാസങ്ങളോളം പെന്‍ഷന്‍ പല തൊഴിലാളികള്‍ക്കും നഷ്ടപ്പെട്ടു വരുന്നുണ്ട്. പെന്‍ഷന്‍ നിഷേധിക്കുന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.എം നിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി സക്കീര്‍, മൂസ പന്തിരാങ്കാവ് , മടപ്പള്ളി മോഹനന്‍ , ജോയ് പ്രസാദ് പുളിക്കല്‍, എന്‍.പി മുജീബ്, കെ.പി ഷാഫി, കെ.പി ബഷീര്‍, ബി.മനോഹരന്‍, റഹീം എന്നിവര്‍ പ്രസംഗിച്ചു.