കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തിരുവനന്തപുരം ജില്ലയിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി നടത്തിയ തുടര്‍ വിദ്യാഭ്യാസ പരിപാടിയും ഡീലേഴ്‌സ് മീറ്റും മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി.സി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ഈയിടെ വിപണിയിണ്‍ ഇറക്കിയ ഉല്‍പ്പന്നങ്ങള്‍ ഡോ. ടി.എസ് മാധവന്‍കുട്ടി (ചീഫ്, ആര്‍&ഡി) പരിചയപ്പെടുത്തി. ചീഫ് മാര്‍ക്കറ്റിങ് മാനേജര്‍ കെ.പി നായര്‍, അഡീഷണണ്‍ ചീഫ് മാര്‍ക്കറ്റിങ് മാനേജര്‍മാരായ പി. വേണുഗോപാല്‍, ജയരാജ് ടി. എന്നിവര്‍ സംസാരിച്ചു.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ഡോ. സുനില്‍ ജോച്ച (പ്രൊഫ. കായചികിത്സാ വിഭാഗം, ഗവ. ആയുര്‍വേദ കോളേജ് തിരുവനന്തപുരം), ഡോ. ജയദേവ് പി. വാരിയര്‍ (ഫിസിഷ്യന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തിരുവനന്തപുരം ബ്രാഞ്ച്) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
ട്രസറ്റിയും അഡീഷണണ്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, പ്രസിദ്ധീകരണ വിഭാഗം ചീഫ് എഡിറ്റര്‍ ഡോ. കെ. മുരളി, ഡോ. സുകുമാര്‍ വാരിയര്‍യ്യ (ബ്രാഞ്ച് മാനേജര്‍ & സീനിയര്‍ ഫിസിഷ്യന്‍, തിരുവനന്തപുരം), ഡോ. ആര്‍. ശ്രീരാജ് (ബ്രാഞ്ച് മാനേജര്‍ & സീനിയര്‍ ഫിസിഷ്യന്‍, കഴക്കൂട്ടം) എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കി. ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച ‘Post Covid Syndrome’ എന്ന പുസ്തകം മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍, ഡോ. റോബര്‍ട്ട് രാജിന് (ജോ. ഡയരക്ടര്‍, ഐ.എസ്.എം. (റിട്ട)) നല്‍കി
പ്രകാശനം ചെയ്തു.