ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കിയില്ല: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കണം

ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കിയില്ല: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കണം

കോഴിക്കോട്: ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫിസിലുണ്ടെന്ന് മറുപടി നല്‍കിയിട്ടും പകര്‍പ്പ് നല്‍കാത്തതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥര്‍ 5000 രൂപ വീതം പിഴ അടയ്ക്കാന്‍ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്. കോഴിക്കോട് പാവങ്ങാട് മിഡോവ്‌സില്‍ ഡോ.എം.എം അബ്ദുല്‍ സലാമിന്റെ പരാതിയില്‍ ഈ മാസം 19ന് കമ്മീഷണര്‍ കോഴിക്കോടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു. ഡോ.സലാമിന്റെ ഒന്നാം അപേക്ഷയില്‍ മറുപടി നിഷേധിച്ച ശാന്താദേവി 5000 രൂപ, അപ്പീല്‍ അപേക്ഷയില്‍ വിവരം നല്‍കാതിരുന്ന കെ.ജാഫര്‍ 5000 രൂപ, വിവരം പക്കലുണ്ടെന്നും എന്നാല്‍ നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ച സോഫിയ.എസ് 5000 രൂപയും പിഴയൊടുക്കാനാണ് കമ്മീഷണര്‍ ഉത്തരവായത്. ഇവര്‍ 14 ദിവസത്തിനകം തുക വിവരാവകാശ കമ്മീഷനില്‍ അടയ്ക്കണം. അപേക്ഷകന്‍ 7,50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും കെ.എഫ്.സിയോട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *