കോഴിക്കോട്: അമിത്ഷായുടെ തടിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം തടി സംരക്ഷിക്കാന്‍ അമിത്ഷായുടെ പിറകെ നടക്കുകയാണെന്ന് കേരളപ്രദേശ് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ നിന്ന് രക്ഷ നേടുന്നതിനാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷയെ പിണറായി ക്ഷണിച്ചത്.
ഒരുവര്‍ഷംകൊണ്ട് പുനഃസംഘടന നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. കേന്ദ്ര സര്‍ക്കാര്‍ അരിയിലടക്കം ജി.എസ്.ടി നടപ്പിലാക്കി സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തെ പുച്ഛിച്ചവര്‍ ഇപ്പോള്‍ അതിന്റെ അവകാശികളായി മാറുന്നത് പരിഹാസ്യമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളപ്രദേശ് മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് മേഖലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാപ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു.
എം.കെ രാഘവന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ എബ്രഹാം, അഡ്വ.പി.എം നിയാസ്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, എ.ഐസി.സി അംഗം പി.വി ഗംഗാധരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മില്ലി ടീച്ചര്‍, ഉഷാഗോപിനാഥ്, സംസ്ഥാന സെക്രട്ടറിമാരായ രാധാ ഹരിദാസ്, ഷീബ ചെരണ്ടത്തൂര്‍, സന്ധ്യ കരങ്ങോട്, ഫാത്തിമ മദനി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രത്‌നവല്ലി ടീച്ചര്‍ സ്വാഗതവും ജമീല വി.എച്ച് നന്ദിയും പറഞ്ഞു.