കോഴിക്കോട് : റോട്ടറി ഡിസ്ട്രിക്ട് – 3204 ക്ലബ് അവാർഡുകൾ വിതരണം ചെയ്തു. ഹോട്ടൽ ട്രിപ്പന്റയിൽ നടന്ന ചടങ്ങിൽ മികച്ച ക്ലബ് – റോട്ടറി ക്ലബ്ബ് – പയ്യന്നൂർ, മികച്ച പ്രസിഡന്റ് – സന്നാഫ് പാലക്കണ്ടി ( കാലിക്കറ്റ് സൈബർ സിറ്റി) മികച്ച അസിസ്റ്റന്റ് ഗവർണ്ണർ – വി പി അശോകൻ , മികച്ച സെക്രട്ടറി – ഡോ. വി പി ജയശേഖരൻ എന്നിവർ മുൻ ഗവർണ്ണർ ഡോ രാജേഷ് സുഭാഷിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. റോട്ടറി ഡിസ്ട്രിക്ട് – 3204 ഗവർണ്ണർ – പ്രമോദ് നയനാർ മുഖ്യതിഥിയായി. ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഇലക്ട്റ്റ് – ഡോ. സേതു ശിവ ശങ്കർ, ഡിസ്ട്രിക്റ്റ് ഗവർണ്ണർ നോമിനി – ഡോ. സന്തോഷ് ശ്രീധർ എന്നിവർ സംസാരിച്ചു. മലബാറിലെ 6 ജില്ലകളിൽ ഉൾപെട്ട റോട്ടറി 3204 ക്ലബിലെ വിവിധ ക്ലബ്ബുകളിൽ നിന്നും തിരഞെടുക്കപ്പെട്ടവർക്കാണ് അവാർഡ് ഏർപ്പെടുത്തിയത്.