കോട്ടയം :യുവത്വം നടിന്റെ നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ചുണ്ടി കണിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ യുവജനങ്ങളെ സജ്ജീകരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് രുപികരിച്ച ടീം കേരളയുടെ ഗ്രാമ പഞ്ചായത്ത് മുനിസിപ്പൽ തല വോളണ്ടിയർമാരുടെ പരിശീലന പരിപാടി ഉത്ഘാടന് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തുകയും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗങ്ങളായ റ്റി. റ്റി ജിസ്‌മോൻ, സന്തോഷ് കാല, ജില്ലാ കോർഡിനേറ്റർ അഡ്വ. സുജിത്ത് എസ്.പി, കോട്ടയം നഗരസഭ കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ, ടീം കേരള സ്റ്റേറ്റ് കോഡിനേറ്റർ . സാജൻ പി. എം, അവളിടം ജില്ലാ കോ-ഓർഡിനേറ്റർ അനീഷ കുമാരി എ, ടീം കേരള ജില്ലാ ക്യാപ്റ്റൻ , വിഘ്‌നേഷ് പി എസ് എന്നിവർ ആശംസകൾ അറിയിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു സ്വാഗതവും, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി ഉദയകുമാരി. എസ് നന്ദിയും പറഞ്ഞു.