പാട്ടുകൂട്ടം വാർഷികവും  ഫോക്ലോർ ദിനാചരണവും സംഘടിപ്പിച്ചു

പാട്ടുകൂട്ടം വാർഷികവും ഫോക്ലോർ ദിനാചരണവും സംഘടിപ്പിച്ചു

കോഴിക്കോട് : നാടൻ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോടിന്റെ ഇരുപത്തി മൂന്നാം വാർഷിക ആഘോഷപരിപാടികൾക്ക് ലോക ഫോക്ലോർ ദിനത്തിൽ തുടക്കം കുറിച്ചു.
ഒരു വർഷവും ഒരു മാസവും നീളുന്ന(2022ആഗസ്ത് 1മുതൽ 2023ആഗസ്ത് 31വരെ ) പാട്ടുകൂട്ടം വാർഷികപരിപാടികളും ഫോക്ലോർ ദിനാചരണവും കോഴിക്കോട് ടൗൺ ഹാളിൽ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം വാർഷിക പുരസ്‌കാരങ്ങൾ പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്ലോർ വകുപ്പ് മുൻ മേധാവി ഡോ. ഇ കെ ഗോവിന്ദ വർമ്മ രാജ ഫോക്ലോർ ദിനപ്രഭാഷണം നടത്തി.
യശശരീരയായ പാരമ്പര്യനാട്ടിപ്പാട്ട് കലാകാരി ചേളന്നൂർ, കുരുന്നാളിമീത്തൽ അരിയായിക്കു വേണ്ടി സഹോദരൻ കൂഴക്കോട് കൃഷ്ണൻ കുട്ടി, സംഗീത സംവിധായകനും കലാസംഘാടകനുമായ വിത്സൺ സാമുവൽ, പ്രശസ്ത ഗാനരചയിതാവ് കാനേഷ് പൂനൂർ, പ്രാദേശിക ടി വി ചാനൽ പ്രവർത്തകൻ എ രാജേഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. കവിയും നാടൻ പാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂർ, ചെണ്ടമേളത്തിൽ ഇന്ത്യൻ ഗിന്നസ് റെക്കോർഡ് നേടിയ വിഷ്ണു ഒടുമ്പ്ര എന്നിവരെ അനുമോദിച്ചു. സ്വാഗതസംഘം ചെയർമാൻ ബാബു പറശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ ജഗത് മയൻ ചന്ദ്രപുരി പ്രശസ്തി പത്രം വായിച്ചു. നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് റീജു ആവള ആശംസകൾ അർപ്പിച്ചു. രാവിലെ നടന്ന ഫോക്ലോർ സെമിനാർ ഡോ. ഇ കെ ഗോവിന്ദവർമ്മ രാജ ഉദ്ഘാടനം ചെയ്തു.
ഡോ. എം പി വാസു മൂടൂർ(ഗോത്രകലകളുടെ സാംസ്‌കാരിക പരിസരം ), സന്ദീപ് സത്യൻ (അനുഷ്ഠാനകലകളും സാമൂഹിക പശ്ചാത്തലവും ), റഹീന കൊളത്തറ (മാപ്പിളപ്പാട്ടിന്റെ നാൾ വഴികൾ ) എന്നിവർ വിഷയാവതരണം നടത്തി. ഫോക്ലോറിസ്റ്റ് പി ടി രജനി, ഗാന രചയിതാവ് ബാപ്പു വാവാട്, യാസിർ കുരിക്കൾ, കോട്ടക്കൽ ഭാസ്‌കരൻ, സാദിഖ് മാത്തോട്ടം, റുഖിയ ടീച്ചർ തുടങ്ങിയവർ സംവദിച്ചു.
സ്വാഗതസംഘം വർക്കിങ് ചെയർമാൻ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ടി എം സീനത്ത് സ്വാഗതവും സിൻസി സുദീപ് നന്ദിയും പറഞ്ഞു.
തനത് നാട്ടുവാദ്യങ്ങളായ മുളം ചെണ്ട, ഇടംകാരം ചെണ്ട, തുടി, തകിൽ, വടിച്ചിലമ്പ് എന്നിവയുടെ അകമ്പടിയോടെ അരങ്ങേറിയ ‘ വാമൊഴിത്താളം ‘ നാടൻ പാട്ടുത്സവം ആസ്വാദകർക്ക് നവ്യാനുഭവമായി.
നൂറോളം പാട്ടുകൂട്ടം കലാകാരൻമാർ കൊട്ടിലും പാട്ടിലും ആട്ടത്തിലും പങ്കാളികളായി. പാട്ടുകൂട്ടം ഡയറക്ടറും സ്വാഗതസംഘം ജനറൽ കൺവീനറുമായ ഗിരീഷ് ആ(മ്പ, മാനേജർ അബ്ദുൾ റൗഫ് നാലകത്ത്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ടി എം സത്യജിത്ത്, ഒ ബി കുറുപ്പ്, മണിരാജ് പൂനൂർ, ലിജ കെ, നൗഷാദ് ഷാഡോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *