കൊച്ചി: ന്യൂസ് 18 കേരള ബിസിനസ് അവാർഡ് 2020 പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ബ്രാന്റ് അവാർഡിന് ജി ടെക് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മെഹ്‌റൂഫ് മണലൊടി അർഹനായി. ആഗസ്റ്റ് 29 ന് വൈകുന്നേരം 5 മണിയ്ക്ക് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. കഴിഞ്ഞ 22 വർഷം കൊണ്ട് 20 ലക്ഷം വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രവീണ്യം നേടി കൊടുത്തതിനാണ് ജി ടെക്കിന് വിദ്യാഭ്യാസ ബ്രാന്റ് അവാർഡ് നൽകിയതെന്ന് ന്യൂസ് 18 കേരള വ്യക്തമാക്കി.
2001 ൽ കോഴിക്കോട് ആരംഭിച്ച ജി-ടെക് ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് 19 രാജ്യങ്ങളിലുമായി 600 ബ്രാഞ്ചുകളാണുള്ളത്. ജി-ടെക് ഓരോ വർഷവും ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഐ ടി വിദ്യാഭ്യാസ മേഖലയിൽ കൈ പിടിച്ചുയർത്തുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനമാണ് ജി -ടെക് കാഴ്ച വെക്കുന്നത്.