സ്ത്രീയുടെ അവകാശ തുല്യത സമൂഹത്തിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്: ട്രാന്‍സ് വുമണ്‍ കൃഷ്ണ രൂപേഷ്

സ്ത്രീയുടെ അവകാശ തുല്യത സമൂഹത്തിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്: ട്രാന്‍സ് വുമണ്‍ കൃഷ്ണ രൂപേഷ്

മാഹി:സ്ത്രീകൾ അഴക് കൊണ്ടും വർണ്ണം കൊണ്ടും സമൂഹത്തിൽ സന്തോഷം വിതയ്ക്കുന്ന പൂമ്പാറ്റകളാണെന്നും, സ്ത്രീയുടെ അവകാശ തുല്യത മുമ്പത്തേതിനെക്കാള്‍ ഇപ്പോൾ സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും, അത് കൂടുതൽ കരുത്താർജ്ജിച്ച് മുന്നേറട്ടെയെന്നും ട്രാൻസ് വുമൺ കൃഷ്ണ രൂപേഷ് അഭിപ്രായപ്പെട്ടു. മാഹി സ്‌പോർട്‌സ് ക്ലബ്ബും നെഹറു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ തുല്യതാ ദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സാജിതാ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ സി.കെ.രാജലക്ഷ്മി സംസാരിച്ചു. ലതീഷ്മാ ജോതിഷ് സ്വാഗതവും, പ്രേമകുമാരി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *