കോഴിക്കോട്: എന്‍.ഐ.ടി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എന്‍.ഐ.ടി അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വേള്‍ഡ് നെറ്റ്ക്ക മീറ്റ്-22 , സരോവരം ട്രെഡ് സെന്ററില്‍ സമാപിച്ചു. എന്‍.ഐ.ടി അലുമ്‌നി അസോസിയേഷന്‍ 2022-24 വര്‍ഷത്തെ പ്രസിഡന്റായി പ്രകാശ് ഷെട്ടി, സെക്രട്ടറിയായി ആര്‍.സുനില്‍ കുമാര്‍ എന്നിവരെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടത്തു. വൈസ് പ്രസിഡന്റ്-തങ്കച്ചന്‍ തോമസ്, ജോയിന്റ് സെക്രട്ടറി-രങ്കനാഥന്‍ രമണി, ട്രഷറര്‍-സി.മുഹമ്മദ് ഫിറോസ് എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ ഗവേണിങ് കൗണ്‍സില്‍ ചുമതലയേറ്റു.
ഇന്ന് രാവിലെ എന്‍.ഐ.ടിയില്‍ നടന്ന വജ്ര ജൂബിലിയുടെ സമാപന ചടങ്ങില്‍ അലുമ്‌നി അംഗങ്ങള്‍ പങ്കെടുത്തു. അലുമ്‌നി അസോസിയേഷന്‍ നിര്‍മാണം ഏറ്റെടുത്ത ഗ്രീന്‍ ആംഫി തിയ്യേറ്റര്‍, മുന്‍ പ്രസിഡന്റ് കെ.എസ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അലുമ്‌നി എന്‍.ഐ.ടിക്ക് വേണ്ടി തയാറാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം ഡോ. സുബ്ബറാവു പവ്‌ലൂരി നിര്‍വഹിച്ചു. ഐ.ഒ.ടി ലാബ്-എന്‍.ഐ.ടി ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സ് ചെയര്‍മാന്‍ ഗജ്ജല യോഗാനന്ദ് ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ഡീന്‍ അലുമ്‌നി അഫയേര്‍സ് ഡോ. അനില്‍ കുമാര്‍ , ഡെപ്യൂട്ടി ഡയരക്ടര്‍ സതി ദേവി തുടങ്ങിയവര്‍ സംസാരിച്ചു.