കോഴിക്കോട്: ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകായുക്ത നിയമഭേദഗതിക്കെതിരേ പ്രതിഷേധ പ്രകടന ജാഥ നടത്തി. ജില്ല കണ്‍വീനര്‍ ഇ.കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിലാഷ് ദാസ് അധ്യക്ഷത വഹിച്ചു ഉണ്ണികൃഷ്ണന് തിരൂളി, രത്നാകരന് കൊടുവള്ളി, അന്‍സാര്‍, ഷമീര്‍ വടകര തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ സാജിദ് ഗഫൂര്‍ നന്ദി രേഖപ്പെടുത്തി. മുജ്മീര്‍ കുന്നത്ത്, താഹിര്‍, ബാസിത് അത്തോളി തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്കി. ലോകായുക്ത നിയമഭേദഗതിക്കെതിരേ തുടര്‍ദിനങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ പറഞ്ഞു.