കോഴിക്കോട്: എന്‍.സി.പി ജില്ലാ പ്രസിഡന്റായി മുക്കം മുഹമ്മദിനേയും വൈസ് പ്രസിഡന്റുമാരായി ടി.പി. വിജയന് , ജോണ്‍ അഗസ്റ്റിന് , പ്രകാശ് കറുത്തേടത്തത്തിനേയും ട്രഷററായി ടി.വി ബാലകൃഷ്ണനേയും 21 അംഗ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം സുരേഷ് ബാബു, എം.ആലിക്കോയ, പ്രൊഫ. ജോബ് കാട്ടൂര്‍, ഒ.രാജന് മാസ്റ്റര്‍, പി.സുധാകരന് മാസ്റ്റര്‍, അഡ്വ.എം.പി സൂര്യ നാരായണന് എന്നിവര്‍ പ്രസംഗിച്ചു.