മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ 1976 -78 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ഥികള്‍ നാലര പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുച്ചേര്‍ന്നു

മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ 1976 -78 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ഥികള്‍ നാലര പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുച്ചേര്‍ന്നു

മാഹി: മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ 1976 -78 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് പലര്‍ക്കും ജീവിതത്തിലെ അവിസ്മരണിയമായ മുഹൂര്‍ത്തമായി. മാഹി കോളേജില്‍ പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പിലെ സഹപാഠികളാണ് അന്നത്തെ കോളേജ് കെട്ടിടത്തില്‍ വീണ്ടും ഒത്തുചേര്‍ന്നത്. നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നുമായി മുപ്പതോളം പേര്‍ ഈ കൂടിച്ചേരലില്‍ എത്തിച്ചേര്‍ന്നിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ഹയര്‍ സെക്കന്‍ഡറി വൈസ് പ്രിന്‍സിപ്പാള്‍ കെ.അജിത് കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 44 വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ഒത്തുചേരുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ , എം.പി ശിവദാസ്, കെ.ഹരിദാസ്, രാജീവന്‍ മാസ്റ്റര്‍, കൂടത്തില്‍ സീത, കെ.ടി പ്രദീപ്കുമാര്‍, ഇന്ദിര പയറ്റ, പ്രമോദ് വടകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും, ഉപഹാര സമര്‍പ്പണവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *