കോഴിക്കോട്: പ്രമുഖ നേത്ര ചികിത്സാ കേന്ദ്രമായ മലബാര്‍ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സര്‍വകലാശാലകളില്‍ ഒന്നായ മംഗലാപുരം യേനപ്പോയ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ക്ലിനിക്കല്‍ ട്രെയിനിങ് വിവിധ കോഴ്‌സുകള്‍ക്ക് ആരംഭിക്കുമെന്ന് മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ പി.എം.റഷീദും യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് കോഡിനേറ്റര്‍ ഡോ.ടോബന്‍ ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാച്ചിലര്‍ ഓഫ് ഒപ്‌ടോമെട്രി, മാസ്റ്റര്‍ ഒപ്‌ടോമെട്രി, ബി.എസ്.സി ഫിസിഷ്യന്‍ അസിസ്റ്റന്റ്, ബി.എസ്.സി ഡയാലിസിസ്, ബി.എസ്.സി ലാബ് ടെക്‌നീഷ്യന്‍, ബി.എസ്.സി ഒക്കുപേഷണല്‍ തെറാപ്പി എന്നീ കോഴ്‌സുകള്‍ക്കാണ് ക്ലിനിക്കല്‍ ട്രെയിനിങ് ആരംഭിക്കുന്നത്. തിയറി ക്ലാസിനൊപ്പം പ്രായോഗിക പരിജ്ഞാന ക്ലാസുകളും കോഴ്‌സിന്റെ ഭാഗമായി ക്യാമ്പസില്‍ നടക്കും.
ഈ രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന മെഡിക്കല്‍ കോഴ്‌സുകള്‍ ലോക ത്ത് എവിടെയും ഉന്നത നിലവാരത്തില്‍ ജോലി നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സയന്‍സ് ഗ്രൂപ്പില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് നേടി പാസായവര്‍ക്ക് ബി.എസ്.സി കോഴ്‌സിന് അപേക്ഷിക്കാം. ഓരോ വര്‍ഷവും നിശ്ചിത എണ്ണം കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 25 ശതമാനം ഇളവ് ലഭിക്കും. 24 വര്‍ഷമായി നേത്ര ചികിത്സാ രംഗത്തും 15വര്‍ഷമായി ആരോഗ്യ വിദ്യാഭ്യാസ രംഗത്തും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മലബാര്‍ ഐ പോസ്പിറ്റല്‍. മൂന്ന് പതിറ്റാണ്ടിലേറെയായി ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യേനപ്പോയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എപ്ലസ് ഗ്രേഡോടെ നാക്ക് അക്രിഡിറ്റേഷനുള്ള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാണ്. മലബാര്‍ ഐ ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.പി.ജയചന്ദ്രന്‍, മലബാര്‍ ഐ ഹോസ്പിറ്റല്‍ ഡയരക്ടര്‍മാരായ ഡോ.ഹയാസ് റഷീദ്, അബ്ദുല്‍സലാം ഇ.കെ, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.