മണിയൂര്‍: ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഉയരെയുടെ ആഭിമുഖ്യത്തില്‍ ‘കളിമുറ്റം’ പ്രീ-സ്‌കൂള്‍ അധ്യാപക ശില്‍പശാല മണിയൂര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. മണിയൂര്‍ പഞ്ചായത്ത് പരിധിയിലെ 25 പ്രീ-പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നും 40 അങ്കണവാടികളില്‍ നിന്നുമായി 76 അധ്യാപികമാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് നിര്‍വഹിച്ചു. പ്രൈമറി, സെക്കന്ററി അധ്യാപകര്‍ക്ക് നിരന്തര പരിശീലന പരിപാടികള്‍ നടക്കാറുണ്ടെങ്കിലും പ്രീ- സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഉയരെ കോര്‍ഡിനേറ്റര്‍ വി. ലിനീഷ് പദ്ധതി വിശദീകരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സ്മിത, മണിയൂര്‍ യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക പി. ഷര്‍മിള, കെ.ശ്രീനിവാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.ടി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡോ. യു.കെ അബ്ദുള്‍ നാസര്‍, ഡോ.സുജീറ റബീല്‍, എ. ശശിധരന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കളിമുറ്റം കോര്‍ഡിനേറ്റര്‍ ഷാഹിന സ്വാഗതവും കെ.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.