നാദാപുരം: ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ഹരിത സമൃദ്ധി വാര്‍ഡാക്കി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി വീടുകളിലെ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള സര്‍വേ ഫോറം വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഓണത്തിന് എല്ലാ വീടുകളിലേക്കും വാര്‍ഡ് മെമ്പര്‍ നല്‍കുന്ന ഓണ ശുചിത്വ സന്ദേശകാര്‍ഡ് പ്രവാസിയായ കെ.റഷീദിന് കൈമാറി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് ഹരിത സമൃദ്ധി പദ്ധതി അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ആസാദി ക്വിസ് പരിപാടിയില്‍ വിജയിച്ച അമ്മമാരായ നിമ്മി ,ലസിത ,ബിനീഷ എന്നിവര്‍ക്കുള്ള സമ്മാനം പ്രസിഡന്റ് വിതരണം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ കരിമ്പില്‍ ദിവാകരന്‍ , പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രവീഷ്, പ്രജിത്ത് മാട്ടാണ്ടി എന്നിവര്‍ സംസാരിച്ചു. അയല്‍സഭ കണ്‍വീനര്‍മാരായ സി.കെ രാജേഷ്, എം.സക്കറിയ, പി.കെ സജീവന്‍, അങ്കണവാടി ടീച്ചര്‍മാരായ സുമ ,ശോഭ , അയല്‍കൂട്ട ഭാരവാഹികളായ കെ.മാമദ് , കെ.എം ജീത്ത എന്നിവര്‍ സംസാരിച്ചു.