തലശ്ശേരി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തിരുവങ്ങാട് സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിയില്‍ ചരിത്രോത്സവം സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം എം.കെ രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ നാരായണന്‍ അധ്യക്ഷത വഹിച്ചു.’ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പഥങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഡോ. സി. ബാലന്‍ (റിട്ട.പ്രൊഫ. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം) ക്ലാസ് എടുത്തു. പവിത്രന്‍ മൊകേരി (താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി) സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗംസുധ അഴീകോടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സി. സോമന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.