തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം: ഡോക്ടര്‍ക്കെതിരേ തലശ്ശേരി പോലിസില്‍ പരാതി നല്‍കി

തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം: ഡോക്ടര്‍ക്കെതിരേ തലശ്ശേരി പോലിസില്‍ പരാതി നല്‍കി

തലശ്ശേരി: പ്രസവത്തിനിടെ നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ തലശ്ശേരി ഗവ.ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. മട്ടന്നൂര്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരണപ്പെട്ടത്. ഡോക്ടറുടെ അനാസ്ഥയാണെന്ന് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പ്രസവത്തിന്റെ തിയതിക്കാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അനക്കം കുറവാണെന്ന് പറഞ്ഞപ്പോള്‍, ഇത് ശ്രദ്ധിക്കാതെ രണ്ട് തവണയായി വേദനയുടെ മരുന്ന് കൊടുത്തെന്നും പീന്നീട് രക്തസ്രാവം വന്നപ്പോഴാണ് ഉടനടി ശസ്ത്രക്രിയ ചെയ്തതതെന്നും ബന്ധുക്കള്‍ പറഞ്ഞു. അത്യാഹിതമുള്ളതായി ഡോക്ടര്‍ അറിയിച്ചെന്നും ഭര്‍ത്താവ് ബിജീഷ് പറഞ്ഞു. പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതായി കണ്ടതിനെ തുടര്‍ന്ന് സ്‌കാനിങ് ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അപ്പോഴെല്ലാം കുഴപ്പമില്ലെന്നാണ് ഡോകടര്‍ പറഞ്ഞിരുന്നത്. ഹൃദയസ്തംഭനം കാരണമാണ് മരണം സംഭവിച്ചതെന്നാണ് പറയുന്നത്. ഡോക്ടര്‍ പറയുന്ന കാര്യങ്ങളില്‍ അതൃപ്തിയുണ്ടെന്നും സ്‌കാനിങ്് ചെയ്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഡോക്ടര്‍ക്കേതിരെ തലശ്ശേരി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *