വില്യാപ്പള്ളി: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള പരിപാടി ഉദ്ഘാടനം ചെയ്തു.തോടന്നൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ കെ.ഷിനോജ് അധ്യക്ഷനായി. എസ്.ബി.ഐ വില്യാപ്പള്ളി, കാനറാ ബാങ്ക് വില്ല്യാപ്പള്ളി , കേരള ഗ്രാമീണ്‍ ബാങ്ക് കുനിങ്ങാട് ബ്രാഞ്ച്, ബാങ്ക് ഓഫ് ബറോഡ വടകര ബ്രാഞ്ച്, കേരള ബാങ്ക് വില്യാപ്പള്ളി എന്നീ ബാങ്കുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. മേളയില്‍ എം.എസ്.എം.ഇ ലോണ്‍ പ്രോസസ്സിങ്ങിനെ കുറിച്ചും , പ്രൊജക്ട് റിപ്പോര്‍ട്ട് രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സംസാരിച്ചു.
തുടര്‍ന്ന് അഞ്ച് പേര്‍ക്ക് ലോണ്‍ അനുമതിപത്ര വിതരണവും ഒരു പുതിയ ലോണ്‍ അപേക്ഷ സ്വീകരിക്കലും അഞ്ചു സംരംഭകര്‍ക്കുള്ള പഞ്ചായത്ത് ലൈസന്‍സ് വിതരണവും നടത്തി. സംരംഭകര്‍ക്കുള്ള ഹെല്‍പ് ഡെസ്‌കില്‍ ഇന്റേണ്‍സ്മാരുടെ നേതൃത്വത്തില്‍ ഒരു എഫ്. എസ്.എസ്.എ.ഐ രജിസ്‌ട്രേഷനും അഞ്ച് ഉദ്യം രജിസ്‌ട്രേഷനും ഒരു കെ.സ്വിഫ്റ്റ് അക്‌ണോളജ്‌മെന്റും ചെയ്ത് നല്‍കി. പരിപാടിയില്‍ 50 പേര്‍ പങ്കെടുത്തു. പഞ്ചായത്ത് ജെ. എസ് ശ്രീധരന്‍ ആശംസ നേര്‍ന്നു. തോടന്നൂര്‍ ബ്ലോക്ക് എഫ്.എല്‍.സി.എന്‍. രാധാകൃഷ്ണന്‍ സ്വാഗതവും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എം.എസ്.എം.ഇ ഫെസിലിറ്റേറ്റര്‍ അബിന്‍ രാജ് നന്ദിയും പറഞ്ഞു.