മാഹി: മകളോടൊപ്പം യാത്ര ചെയ്ത മാതാവ് വാഹനപകടത്തില്‍ മരിച്ചു. മത്തിപ്പറമ്പ് പുത്തന്‍പള്ളിക്കടുത്ത് ചേടിപ്പറമ്പത്ത് മുഹമ്മദിന്റെ മകള്‍ താഹിറ(42)യാണ് മരിച്ചത്. താഹിറയും മകളും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ചരക്ക് ലോറിയിടിക്കുകയായിരുന്നു. പെരിങ്ങാടി വേലായുധന്‍ മൊട്ടയിലെ വസതിയില്‍ നിന്നും മത്തിപ്പറമ്പിലെ തറവാട് വീട്ടിലേക്ക് വരുന്ന വഴിക്ക് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മത്തിപ്പറമ്പ് മദ്രസക്ക് സമീപമാണ് അപകടം സംഭവിച്ചത്. മോന്താല്‍ ഭാഗത്ത് നിന്ന് വന്ന ചരക്ക് ലോറിയാണ് അതേ ദിശയില്‍ വന്ന സ്‌കൂട്ടറിലിടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ ഫിദഷറിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവ്: പെരിങ്ങാടിയിലെ ബൈത്തുല്‍ ആയിഷയിലെ മുഹമ്മദ് ഫസല്‍ (ഖത്തര്‍). മറ്റുമക്കള്‍: ഫിദ ഷറിന്‍, ഫര്‍ഹാന്‍, ഫൈസാന്‍ (വിദ്യാര്‍ഥികള്‍). മാതാവ്: വാഴയില്‍ സൈനബ. സഹോദരങ്ങള്‍: സിദ്ദീഖ്, ഹാരിസ്, റാഫി, റയീസ്, റിയാസ്. മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി ഖബറടക്കും.