വക്കം അബ്ദുല്‍ ഖാദര്‍ അനുസ്മരണം സെപ്റ്റംബര്‍ 10ന്

വക്കം അബ്ദുല്‍ ഖാദര്‍ അനുസ്മരണം സെപ്റ്റംബര്‍ 10ന്

കോഴിക്കോട്: ധീര സ്വാതന്ത്ര്യ സമരസേനാനി വക്കം അബ്ദുല്‍ ഖാദറിനെ തൂക്കിലേറ്റിയ സെപ്റ്റംബര്‍ 10ന് കോഴിക്കോട് വച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ. സജീവന്‍ ചെയര്‍മാനും പി.ടി ആസാദ്, അഡ്വ.എം രാജന്‍, ലത്തീഫ് പാലക്കണ്ടി, സി.ടി സക്കീര്‍ ഹുസൈന്‍, കെ.കെ അബ്ദുള്‍ സലാം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ജനറല്‍ കണ്‍വീനറായി എം. വി.റംസി ഇസ്മായില്‍, കോ-ഓഡിനേറ്റര്‍ ഷബീര്‍ ചെറുവാടി, കണ്‍വീനര്‍മാരായി ടി.കെ. എ.അസീസ്, കെ.പി അബൂബക്കര്‍, കെ.സി.എ ലത്തീഫ്, അഡ്വ.എ.കെ ജയകുമാര്‍, കെ. വീരാന്‍കുട്ടി, സക്കീര്‍ ഹുസൈന്‍ എം.പി, മാലിക് ഉസ്മാന്‍ എ.എന്‍, പി.ആര്‍ സുനില്‍ സിങ്, കെ.പി അബ്ദുറഹ്മാന്‍ എന്നിവരേയും ട്രഷററായി ആര്‍.ജയന്ത് കുമാര്‍, മുഖ്യ രക്ഷാധികാരിയായി എം,കെ പ്രേംനാഥ് എക്‌സ് എം.എല്‍.എ എന്നിവരേയും തെരഞ്ഞെടുത്തു. ഷബീര്‍ ചെറുവാടി സ്വാഗതവും കെ.പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *