വേള്‍ഡ് നെറ്റ്ക്ക മീറ്റ്-2022: നൂതന സാങ്കേതികവിദ്യയില്‍ എന്‍.ഐ.ടിയിലെ സംഭാവന ഏറെ വലുതെന്ന് വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍

വേള്‍ഡ് നെറ്റ്ക്ക മീറ്റ്-2022: നൂതന സാങ്കേതികവിദ്യയില്‍ എന്‍.ഐ.ടിയിലെ സംഭാവന ഏറെ വലുതെന്ന് വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലും മെഷീന്‍ ലേര്‍ണിങ്ങിലും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയില്‍ പ്രാഗല്‍ഭ്യം നേടിയ എന്‍.ഐ.ടിയിലെ ഉദ്യോഗാര്‍ഥികള്‍ ലോകത്ത് വിവിധ മേഖലയില്‍ മാറ്റം വരുത്തി കൊണ്ടിരിക്കുന്നതായി ഏഴിമല നാവിക അക്കാദമി വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍ പറഞ്ഞു. എന്‍.ഐ.ടി പൂര്‍വ വിദ്യാര്‍ഥി സംഗമം വേള്‍ഡ് നെറ്റ്ക്ക മീറ്റ്-22 ‘സ്പാര്‍ക്കില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നൂതന സാങ്കേതികവിദ്യയിലുണ്ടായ പുതിയ മാറ്റങ്ങള്‍ക്ക് എന്‍.ഐ.ടിയുടെ സംഭാവന ഏറെ വലുതാണെന്നും പുനീത് കുമാര്‍ ഭേല്‍ കൂട്ടിച്ചേര്‍ത്തു.

അലുമ്‌നി അസോസിയേഷന്‍ വേള്‍ഡ് പ്രസിഡന്റ് കെ.എസ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി ഡയരക്ടര്‍ പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ കെ.അജിത് കുമാര്‍ എന്നിവര്‍ മുഖ്യതിഥികളായി. ബോര്‍ഡ് ഓഫ് ഗവര്‍ണ്ണര്‍ ഗജ്ജല യോഗാനന്ദ് , പാസ്റ്റ് പ്രസിഡന്റ് ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അലുമ്‌നി കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് പി.സതീഷ് സ്വാഗതവും വേള്‍ഡ് നെറ്റ് ക സെക്രട്ടറി ജോസഫ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പ്രശസ്ത ഗായകന്‍ അനൂപ് ശങ്കറിന്റെ നേതൃത്വത്തില്‍ ഗാനമേള അവതരിപ്പിച്ചു. നാളെ രാവിലെ 10 മുതല്‍ ഒരുമണി വരെ എന്‍.ഐ.ടി ക്യാമ്പസില്‍ വജ്ര ജൂബിലി ആഘോഷത്തില്‍ കൂട്ടായ്മ ഒത്തുചേരും. തുടര്‍ന്ന് ഉച്ചക്ക് ശേഷം ജനറല്‍ ബോഡി യോഗം നടക്കും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് സരോവരം ട്രെഡ് സെന്ററില്‍ സമാപന ചടങ്ങ് നടക്കും. രണ്ട് വര്‍ഷം കൂടുമ്പോഴാണ് എന്‍.ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ അലുമ്‌നി സംഗമം നടത്തുക. ഇത്തവണ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *