തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ ടൗണ്‍ പദ്ധതിയില്‍ അഴിമതിയെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ ടൗണ്‍ പദ്ധതിയില്‍ അഴിമതിയെന്ന് പി.സി ജോര്‍ജ്

കോട്ടയം: അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ടെക്നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന വന്‍കിട പദ്ധതിക്കെതിരേ പി.സി ജോര്‍ജ്. ടെക്‌നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിന് പിന്നില്‍ വന്‍ അഴിമതിയെന്ന് പി.സിജോര്‍ജ് ആരോപിച്ചു. തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണ്. ഇതിലെ കൈക്കൂലിയുടെ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം. ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിന്റര്‍ഫെല്‍ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

ഇവര്‍ക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായ ശേഷം ഐ.ടി വകുപ്പില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്നോപാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ഫാരിസ് അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അമ്മാവനാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *