കോഴിക്കോട്: എന്‍.ഐ.ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനായി മെന്റീ പ്രീ -ഇന്‍കുബേഷന്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള ഒരു ഏകദിന ശില്പശാല നടത്തി. സ്കൂളുകളില്‍നിന്നും കോളേജുകളില്‍ നിന്നുമുള്ള അക്കാദമിക് ഗവേഷണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടോടൈപ്പ് വികസനം എന്ന ആശയം പ്രകാശിപ്പിക്കുകയാണ് ഈ ശില്പശാല ലക്ഷ്യമിടുന്നത്. എന്‍.ഐ.ടി.സി ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.പി.എസ് സതീദേവി പരിപാ ടി ഉദ്ഘാടനം ചെയ്തു. ദേശീയ ഇന്നൊവേഷന് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് പോളിസി (എന്‍.ഐ.എസ്.പി) പ്രകാരം ഇന്നൊവേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐ.ഐ.സിയുടെ പങ്കിനെ കുറിച്ചും ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി ) അതിന്റെ പ്രാധാന്യവും അവര്‍ വിശദീകരിച്ചു.
റിസോഴ്സ് പേഴ്സണ്‍മാരായ കോഴിക്കോട് ന്യൂകോര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയരക്ടര്‍ സുഹൈല്‍ വി.പി, ഐ.ഐ.സി-എന്‍.ഐ.ടി.സി പ്രസിഡന്റ് ഡോ. കുമാരവേല്‍.എസ്, എന്‍.ഐ.ടി.സിയുടെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. പ്രീതി മണ്ണിലേടം എന്നിവര്‍ പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങള്‍ നടത്തി. കെ.എം.സി.ടി കോളജ് ഓഫ് എന്‍ജിനീയറിങ്, കെ.എം.സി.ടി കോളേജ് ഓഫ് എന്‍ജിനീയറിങ് ഫോര്‍ വിമന്‍, എ.ഡബ്ല്യു.എച്ച് എന്‍ജിനീയറിങ് കോളേജ്, കുന്ദമംഗലം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഗവണ്മെന്റ് പോളിടെക്നിക് വെസ്റ്റ്ഹില്‍, ജി.എസ്.എച്ച്.എസ്.എസ് മെഡിക്കല്‍ കോളേജ്, ജയ്റാനി എസ്.എ.ബി.എസ് പബ്ലിക് സ്കൂള്‍, വേദവ്യാസ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. ഐ.ഐ.സ -എന്‍.ഐ.ടി.സിയുടെ ഇന്നവേഷന്‍ അംബാസഡര്‍മാരായ ഡോ.ടി.ജെ സര്വോത്തമജോതിയും ഡോ.ജയചന്ദ്രന് കെ.യുമാണ് പരി പാടി ഏകോപിപ്പിച്ചത്.